അഞ്ചാംപനിക്കുള്ള വാക്സിൻ കുട്ടികളിൽ കോവിഡ് തടയാൻ സഹായിക്കുമെന്ന് പഠനം

ന്യൂഡൽഹി: കോവിഡ് 19 മൂന്നാംതരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഒരു സന്തോഷവാർത്ത. അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻ കുട്ടികളിൽ കോവിഡ് രോഗബാധ തടയുമെന്ന് ഫലപ്രദമെന്ന് പഠനം. അഞ്ചാംപനി വാക്സിൻ സ്വീകരിച്ച കുട്ടികളിൽ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് രോഗബാധ കുറവാണെന്ന് പൂനയിലെ ശാസ്ത്രജ്ഞർ പറയുന്നു.

പൂനെയിലെ ബി.ജെ മെഡിക്കൽ കോളജ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ അഞ്ചാംപനി വാക്സിൻ എടുത്ത 87.5 ശതമാനം കുട്ടികളും സാർസ് കോവ്-2 വൈറസ് രോഗബാധയിൽ നിന്നും പ്രതിരോധശേഷി നേടിയതായി കണ്ടെത്തി. പ്രധാനപ്പെട്ട ഒരു മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ലേഖനത്തിൽ പറയുന്നു.

കോവിഡ് രോഗം മൂലം കുട്ടികളെ ബാധിക്കുന്ന സൈറ്റോകിൻ സ്റ്റോംസ് എം.എം.ആർ വാക്സിൻ കൊണ്ട് തടയാമെന്നും വിദ്ഗധർ അഭിപ്രായപ്പെട്ടു. വൈറസിനെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ശരീരത്തിലെ കോശങ്ങളെ പ്രതിരോധിക്കുകയും അവയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൈറ്റോകിൻ സ്റ്റോം. 

Tags:    
News Summary - Measles vaccine may protect children against Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.