ന്യൂഡൽഹി: കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമൻ നൽകിയ അത്താഴവിരുന്ന് നൂറിലേറെ മാധ്യമപ ്രവർത്തകർ ബഹിഷ്കരിച്ചു. ഡൽഹിയിലെ താജ്മഹൽ ഹോട്ടലിലായിരുന്നു വിരുന്ന് ഒരുക്കിയത്. മാധ്യമപ്രവർത്തകരുടെ പ ്രവർത്തന സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചായിരുന്നു ബഹിഷ്കരണം. ധനമന്ത്രാലയത്തിലേക്കുള്ള പ്രവേശനത്തിന് മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
നേരത്തേ അനുമതി വാങ്ങിയ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തുകയായിരുന്നുവത്രെ. ധനകാര്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ ‘ഫിൻമിൻ’ എന്നപേരിൽ വാട്സ്ആപ് ഗ്രൂപ് സ്ഥാപിച്ചതാണ് ബഹിഷ്കരണം വിജയിപ്പിച്ചത്. ഇങ്ങനെ രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പിലെ 180 മാധ്യമപ്രവർത്തകരിൽ എട്ടുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതുതന്നെ ഉടമകളുടെ സമ്മർദത്തിന് വഴങ്ങിയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.