ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകൾക്കും അവയുടെ കോഴ്സുകൾക്കും അംഗീകാരം നൽകുന്ന മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ (എം.സി.െഎ) പ്രവർത്തനം സുതാര്യമാക്കാൻ സുപ്രീംകോടതി ഇടപെടൽ. മെഡിക്കൽ കോളജുകളുടെ പരിശോധന ഉൾെപ്പടെയുള്ള മുഴുവൻ നടപടിക്രമങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഏകീകൃത തിരിച്ചറിൽ അതോറിറ്റിയുടെ മുൻ ചെയർമാൻ നന്ദൻ നിലേകനിയെ നിയമിച്ചു.
നന്ദൻ നിലേകനിയുടെ സാന്നിധ്യത്തിൽ 15 ദിവസത്തിനകം എം.സി.െഎയുടെ യോഗം വിളിച്ചുേചർക്കാൻ കേസിൽ സുപ്രീംകോടതിയെ സഹായിക്കുന്ന അമിക്കസ്ക്യൂറി കപിൽ സിബലിന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകി. തൊടുപുഴ അൽഅസ്ഹർ മെഡിക്കൽ കോളജ്, വയനാട് ഡി.എം മെഡിക്കൽ കോളജ്, അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജ് എന്നിവയുടെ കഴിഞ്ഞ വർഷത്തെ എം.ബി.ബി.എസ് പ്രേവശനവുമായി ബന്ധപ്പെട്ട വിധിക്കിടയിലാണ് എം.സി.െഎയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതി പരിഹരിക്കാൻ സുപ്രീംകോടതി നടപടി ആേലാചിച്ചത്.
അന്ന് മാനേജ്മെൻറുകൾക്ക് പ്രവേശനാനുമതി നൽകിയ ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, വിദ്യാർഥികളെയും സ്ഥാപനങ്ങളെയും കോടതിയെയും അവസാന നിമിഷം വരെ മുൾമുനയിൽ നിർത്തുന്ന എം.സി.െഎയുടെ രീതിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരിശോധനയും അനുമതി നൽകുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ സുതാര്യമാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 20നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. എന്നാൽ, നിരവധി തവണ കേസ് മാറ്റിവെച്ചിട്ടും സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിർദേശം സമർപ്പിക്കാൻ എം.സി.െഎ തയാറായില്ല. ഇേതതുടർന്ന് ഇത്തരം കേസുകളിൽ നിരവധി തവണ ഹാജരായ അഭിഭാഷകനെന്ന നിലയിൽ കപിൽ സിബലിെന സുപ്രീംകോടതി അമിക്കസ്ക്യൂറിയായി നിയമിച്ചു. എന്നിട്ടും ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് എം.സി.െഎ തയാറായില്ല.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴും എം.സി.െഎയുടെ ഭാഗത്തുനിന്ന് ഒരനക്കവുമില്ലാത്തതിൽ ജസ്റ്റിസ് ബോബ്ഡെ ക്ഷുഭിതനായി. എം.സി.െഎക്ക് വേണ്ടി ഹാജരാകാറുള്ള വികാസ് സിങ് ഇല്ലാത്തതിനാൽ കേസ് മാറ്റിവെക്കണമെന്ന് അഡ്വ. ഗൗരവ് ശർമ ആവശ്യപ്പെട്ടത് സുപ്രീംകോടതിയുടെ രോഷത്തിനിടയാക്കി. ഒന്നുകിൽ എം.സി.െഎക്ക് വിഷയത്തിെൻറ ഗൗരവം മനസ്സിലായിട്ടില്ല, അല്ലെങ്കിൽ മനസ്സിലായിട്ടും ഗൗരവത്തിലെടുത്തിട്ടില്ല എന്ന് കോടതി കുറ്റെപ്പടുത്തി.
തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് കഴിഞ്ഞ ഒന്നുരണ്ട് മണിക്കൂർ സിബൽ ഇൗ കേസും കാത്തിരിക്കുന്നതെന്ന് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. തങ്ങൾ പറഞ്ഞതുകൊണ്ടു മാത്രം കഴിഞ്ഞ നാലുതവണ കേസ് പരിഗണിച്ചപ്പോഴും അദ്ദേഹം ഇവിടെ വന്നിരുന്നുവെന്നും ജഡ്ജി കൂട്ടിച്ചേർത്തു. തുടർന്ന് സിബലിനോട് അഭിപ്രായമറിയിക്കാൻ കോടതി ആവശ്യപ്പെട്ടപ്പോൾ സുതാര്യതക്ക് സാേങ്കതികവിദ്യയെ ഉപയോഗപ്പെടുത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു. എല്ലാ മെഡിക്കൽ കോളജുകളുടെ കമ്പ്യൂട്ടറുകളെയും എം.സി.െഎയുടെ കമ്പ്യൂട്ടറുകളെയും ഒരു സെർവറിലാക്കണമെന്നും എം.സി.െഎ നടത്തുന്ന പരിേശാധന ലൈവ് സ്ട്രീമായി കാണിക്കണമെന്നുമുള്ള നിർദേശങ്ങളും സിബൽ മുന്നോട്ടുവെച്ചു. എങ്കിൽ മാത്രമേ അഴിമതി തടയാൻ പറ്റൂ എന്നും സിബൽ ചൂണ്ടിക്കാട്ടി.
ഇത്തരം സാേങ്കതിക വിദ്യകൾ തങ്ങളുപയോഗിക്കുന്നുണ്ടെന്ന് എം.സി.െഎ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. എം.സി.െഎ ചെയ്യുന്നത് തുടരെട്ടയെന്നും ഏതായാലും സുതാര്യതക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സ്വതന്ത്രനായ വിദഗ്ധനാണ് നല്ലതെന്നും കോടതി തിരിച്ചടിച്ചു. തുടർന്ന് നന്ദൻ നിലേകനിയുടെ പേര് ജസ്റ്റിസ് ബോബ്ഡെ നിർദേശിച്ചപ്പോൾ കപിൽ സിബൽ പിന്തുണച്ചു. സിബലിെൻറ അധ്യക്ഷതയിൽ 15 ദിവസത്തിനകം എം.സി.െഎയെയും നിലേകനിയെയും പെങ്കടുപ്പിച്ചുള്ള യോഗം വിളിക്കണം. വിദഗ്ധ റിപ്പോർട്ട് തുടർന്ന് നിലേകനി സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.