കൈക്കൂലി കേസ്: ഒഡീഷ ഹൈകോടതി മുൻ ജഡ്ജി അറസ്റ്റിൽ 

ന്യൂഡൽഹി: കൈക്കൂലി കേസിൽ ഒഡീഷ ഹൈകോടതി മുൻ ജഡ്ജി അടക്കം അഞ്ചു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഇശ്റത്ത് മസ്റൂർ ഖുദ്സി, പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റ് അംഗങ്ങളായ ബി.പി യാദവ്, പലാഷ് യാദവ്, വിശ്വനാഥ് അഗ്രവാല, ഹവാല ഇടപാടുകാരൻ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. 

പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലക്നോയിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്. മെഡിക്കൽ കോളജിന്‍റെ അംഗീകാരം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ കൈകൂലി വാങ്ങിയെന്നാണ് കേസ്.

ഡൽഹിയിലെ ഗ്രേറ്റർ കൈലാസിലെ വസതിയിൽ നിന്നാണ് ജഡ്ജിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Medical Scam Case: CBI Arrests Retired Orissa HC Judge IM Quddusi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.