മെഡിസിൻ: മാനേജ്മെന്റ് സീറ്റ് മൂഴുവൻ തദ്ദേശീയർക്ക് നീക്കിവെച്ച് തെലങ്കാന

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​​ലെ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ൽ 100 ശ​ത​മാ​നം മാ​നേ​ജ്മെ​ന്റ് സീ​റ്റു​ക​ളും ത​ദ്ദേ​ശീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ക്കി​വെ​ച്ച് തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ. 2014 ജൂ​ൺ ര​ണ്ടി​നു ശേ​ഷം സ്ഥാ​പി​ത​മാ​യ കോ​ള​ജു​ക​ളി​ൽ ഇ​ത് ന​ട​പ്പാ​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചു. പു​തു​ക്കി​യ പ്ര​വേ​ശ​ന ന​യ​മ​നു​സ​രി​ച്ച് കോ​മ്പീ​റ്റ​ന്റ് അ​തോ​റി​റ്റി ക്വോ​ട്ട​ക്ക് കീ​ഴി​ലു​ള്ള 85 ശ​ത​മാ​നം സം​വ​ര​ണ സീ​റ്റു​ക​ളാ​യും ബാ​ക്കി 15 ശ​ത​മാ​നം അ​ൺ​റി​സ​ർ​വ്ഡാ​യും തെ​ല​ങ്കാ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​വ​ദി​ക്കും. 2014നു​മു​മ്പ് 85 ശ​ത​മാ​നം പ്രാ​ദേ​ശി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സം​വ​ര​ണം ചെ​യ്തി​രു​ന്ന​ത്. ബാ​ക്കി ഏ​തു പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​നു​വ​ദി​ച്ചി​രു​ന്നു.

Tags:    
News Summary - Medicine-Telangana to reserve management seats for indigenous people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.