ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിലെ പ്രതി ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷണിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഓടിമാറി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി.
കഴിഞ്ഞ ദിവസം ഡൽഹി കൊണാട്ട് പ്ലേസിൽവെച്ചായിരുന്നു മീനാക്ഷി ലേഖിയോട് ഗുസ്തി സമരം സംബന്ധിച്ച ചോദ്യവുമായി മാധ്യമപ്രവർത്തക മുമ്പിൽ എത്തിയത്. ഗുസ്തി താരങ്ങളുടെ സമരത്തില്‍ മന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ചോദ്യം അവഗണിച്ച മന്ത്രി വേഗത്തില്‍ നടന്നു. പിന്തുടർന്ന മാധ്യമ പ്രവർത്തക ചോദ്യം ആവർത്തിച്ചതോടെ മന്ത്രി കുറച്ചു ദൂരം ഓടി കാറില്‍ കയറി വാതിലടച്ചു. മന്ത്രി ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മന്ത്രി ഓടി രക്ഷപ്പെടുന്ന വിഡിയോ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച കോൺഗ്രസ് ഗുസ്തി സമരത്തിൽ കേന്ദ്ര സർക്കാറിന്റെ കൃത്യമായ ഉത്തരം ഇതാണെന്ന് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.