വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; പിടിയിലായത് 13കാരൻ

ന്യൂഡല്‍ഹി: എയർ കാനഡ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് വ്യാജ ഇ-മെയിൽ സന്ദേശം അയച്ചയാൾ ഒരാഴ്ചക്കുശേഷം പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ 13കാരനാണ് പിടിയിലായത്. 13കാരനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ രാത്രി 10.50നാണ് ഇ-മെയിൽ ലഭിച്ചത്. വിമാനം പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇതോടെ വിമാനത്തിൽനിന്ന് 301 യാത്രക്കാരെയും 16 ജീവനക്കാരെയും പുറത്തിറക്കി. 12 മണിക്കൂറാണ് വിമാനം വൈകിയത്.

പുതിയ ഇ-മെയിൽ ഐ.ഡിയിൽ നിന്ന് സന്ദേശമയച്ചാൽ അധികൃതർക്ക് പിടികൂടാനാകുമോ എന്ന് പരിശോധിക്കാനാണ് ഇത് ചെയ്തതെന്ന് 13കാരൻ പറഞ്ഞു. വിദ്യാർഥി സന്ദേശം അയച്ച ഫോൺ പൊലീസ് കസ്റ്റഡിലെടുത്തു.

Tags:    
News Summary - Meerut Boy 13 ent Bomb Threat To Delhi Airport Detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.