വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; പിടിയിലായത് 13കാരൻ
text_fieldsന്യൂഡല്‍ഹി: എയർ കാനഡ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് വ്യാജ ഇ-മെയിൽ സന്ദേശം അയച്ചയാൾ ഒരാഴ്ചക്കുശേഷം പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ 13കാരനാണ് പിടിയിലായത്. 13കാരനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ രാത്രി 10.50നാണ് ഇ-മെയിൽ ലഭിച്ചത്. വിമാനം പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇതോടെ വിമാനത്തിൽനിന്ന് 301 യാത്രക്കാരെയും 16 ജീവനക്കാരെയും പുറത്തിറക്കി. 12 മണിക്കൂറാണ് വിമാനം വൈകിയത്.
പുതിയ ഇ-മെയിൽ ഐ.ഡിയിൽ നിന്ന് സന്ദേശമയച്ചാൽ അധികൃതർക്ക് പിടികൂടാനാകുമോ എന്ന് പരിശോധിക്കാനാണ് ഇത് ചെയ്തതെന്ന് 13കാരൻ പറഞ്ഞു. വിദ്യാർഥി സന്ദേശം അയച്ച ഫോൺ പൊലീസ് കസ്റ്റഡിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.