ഇതാ മുംബൈയിലെ കോവിഡ്​ ഹീറോ- ഓക്​സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യാൻ എസ്​.യു.വി വിറ്റ ഷാനവാസ്​ ശൈഖ്​

മുംബൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓക്​സിജൻ ലഭിക്കാതെ കോവിഡ്​ രോഗികൾ വിഷമിക്കു​​േമ്പാൾ മുംബൈയിലെ 'ഓക്​സിജൻ മാന്‍റെ' ജീവിതം മാതൃകയാകുകയാണ്​. കോവിഡ് ബാധിച്ച് ജീവിതത്തോട് മല്ലിടുന്ന ആയിരങ്ങൾക്ക് ഓക്​സിജൻ എത്തിച്ചുനൽകി അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ഷാനവാസ്​ ശൈഖ്​ ആണ്​ ഈ കോവിഡ്​ ഹീറോ.

ഓക്‌സിജൻ ക്ഷാമത്തിൽ രാജ്യം കുഴങ്ങുമ്പോൾ, സംസ്ഥാനങ്ങൾ ഓക്‌സിജനു വേണ്ടി കേന്ദ്രത്തോട് കേഴുമ്പോൾ മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിൽ നിന്നുള്ള ഈ 31കാരൻ കോവിഡ്കാലം പുറത്തുകൊണ്ടുവന്ന എണ്ണമറ്റ മനുഷ്യപ്പോരാളികളിൽ മുൻനിരയിലേക്ക്​ എത്തുകയാണ്​.

കഴിഞ്ഞ വർഷമാണ്​ 22 ലക്ഷം രൂപ വിലയുള്ള തന്‍റെ ഫോർഡ്​ എൻഡവർ എസ്​.യു.വി ഓക്​സിജൻ സിലിണ്ടറുകൾ വാങ്ങുന്നതിനായി ഷാനവാസ്​ വിൽക്കുന്നത്​. പിന്നീട്​ കോവിഡ് രോഗികൾക്കായി ഹെൽപ്‌ലൈനും തുടങ്ങി. ഇതുവരെ 4000 കോവിഡ് രോഗികളെയാണ്​ ഷാനവാസും ടീമും ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവന്നത്​. ​


ഒരു വർഷം മുമ്പ്​ പ്രിയസുഹൃത്തി​െന്‍റ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതാണ് ഷാനവാസിൈന്‍റ ജീവിതത്തെ മാറ്റിമറിച്ചത്​. ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ ശ്വാസംകിട്ടാതെയാണ്​ സുഹൃത്തിന്‍റെ ഭാര്യ മരിച്ചത്​. ഈ സംഭവം ഷാനവാസിനെ വല്ലാതെ നൊമ്പരപ്പെടുത്തി. തുടർന്നാണ്​ എസ്​.യു.വി വിറ്റുകിട്ടിയ തുകയ്ക്ക് 160 ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നത്​. അങ്ങനെ കോവിഡ് മഹാമാരിക്കിരയായി ജീവിതത്തോട് മല്ലടിക്കുന്നവരെ തേടിയുള്ള യാത്രയായി ഷാനവാസി​േന്‍റത്​. സ്വന്തം നാട്ടിലും പരിസരങ്ങളിലുമായി ഓക്‌സിജൻ ആവശ്യമുളളവർക്ക് എത്തിച്ചായിരുന്നു തുടക്കം. അർഹതയുള്ളവരുടെ ഒരു ഫോൺ കോൾ മതി ഷാനവാസ് സിലിണ്ടറുമായി എത്താൻ. ആവശ്യക്കാരുടെ എണ്ണം വർധിച്ചുവന്നതോടെ സുഹൃത്തുക്കളെയും കൂടെക്കൂട്ടി. ഇപ്പോൾ ഇവ​ർക്കൊപ്പം കൺട്രോൾ റൂം ആരംഭിച്ചാണ് പ്രവർത്തനം.

നാട്ടിൽ 'ഓക്‌സിജൻ മാൻ' എന്നാണ് ഇപ്പോൾ ഷാനവാസ് അറിയപ്പെടുന്നത്. രണ്ടാം തരംഗം പിടിമുറുക്കിയതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയാണെന്ന്​ ഷാനവാസ്​ പറയുന്നു. മൂന്ന് മാസം മുമ്പ്​ വരെ ദിവസവും 50 കോളുകൾ വന്നിരുന്നിടത്ത് ഇപ്പോൾ 500 മുതൽ 600 വരെ കോളുകളാണ് ഓരോ ദിവസവും ഓക്‌സിജൻ ആവശ്യപ്പെട്ട് വരുന്നത്​. നേരത്തെ, പാറ്റ്‌ന സ്വദേശിയായ ഗൗരവ് റായിയും കോവിഡ് രോഗികൾക്ക് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. 950 പേരുടെ ജീവനാണ് ഗൗരവ് ഇതുവരെയായി രക്ഷിച്ചത്.

Tags:    
News Summary - Meet Shahnawaz Sheikh who sells SUV to help Covid patients with oxygen cylinders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.