11കാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി

ഷില്ളോങ്: 11കാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ചേര്‍ന്ന് രണ്ടു പ്രാവശ്യം കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കിഴക്കുപടിഞ്ഞാറന്‍ മലയോര ജില്ലയായ ഖാസിയിലെ മാവ്ടെന്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഡിസംബറില്‍ ഗ്രാമത്തിലെ പാടത്തുവെച്ചും ജനുവരി 13ന് സ്വന്തം വീട്ടില്‍വെച്ചുമാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍തന്നെയുള്ള 14-16 പ്രായക്കാരായ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പോക്സോ, കൂട്ടബലാത്സംഗ കുറ്റങ്ങള്‍ ചുമത്തിയ പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Meghalaya: 11-year-old gangraped twice in two months by 7 minors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.