കോവിഡ്​; മേഘാലയയിൽ ആദ്യമരണം സ്​ഥിരീകരിച്ചു

ഗുവാഹത്തി: കോവിഡ്​ ബാധയെ തുടർന്ന്​ മേഘാലയിൽ ആദ്യ മരണം റിപ്പോർട്ട്​ ചെയ്​തു. 69 കാരനായ ഡോക്​ടറാണ്​ ​ബുധനാഴ് ​ച പുലർച്ചെ രണ്ടു മണിയോടെ മരിച്ചതെന്ന്​ മേഘാലയ ആരോഗ്യ വകുപ്പ്​ അറിയിച്ചു.

ഷില്ലോങ്ങിലെ ബെഥനി ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന ഇദ്ദേഹം കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇവിടെതന്നെ ചികിത്സയിലായിരുന്നു.
ഡോക്​ടർക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ​ ആശുപത്രിയിലെ രോഗികളെയും മറ്റു ഡോക്​ടർമാരെയും നഴ്​സുമാരെയും ജീവനക്കാരെയും ക്വാറൻറീനിലാക്കിയിരുന്നു. രാജ്യത്തിൻെറ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ രണ്ടാമത്തെയാളാണ്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​.

നേരത്തേ അസമിൽ ഒരാൾ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ ഇതുവരെ 40ഓളം പേർക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മണിപ്പൂരിൽ ആദ്യം രോഗം സ്​ഥിരീകരിച്ച സ്​ത്രീ രോഗമുക്തിനേടി ആശുപത്രി വിട്ടിരുന്നു.

Tags:    
News Summary - Meghalaya’s lone Covid-19 positive patient dies -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.