ശ്രീനഗർ: അധികാരത്തിലേറിയാൽ കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കുമെന ്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി. കേന്ദ്ര സർക്കാർ നിരോധിച്ച ജമാഅത്തിെൻറയും കശ്മീർ ലിബറേഷൻ ഫ്രണ്ടിെൻറയും നിരോധനം നീക്കാൻ അവർക്ക് പാർട്ടി നിയമസഹായം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ബാരമുല്ലയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു മുൻമുഖ്യമന്ത്രിയായ മഹ്ബൂബ മുഫ്തി. നിരോധനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാൻ ജമാഅത്തെ ഇസ്ലാമി തയാറായിട്ടില്ല. അവർക്ക് അതിേൻറതായ പരിമിതികളുണ്ടാകും.
എന്നാൽ, ഞങ്ങൾ അവർക്കുവേണ്ടി പ്രവർത്തിക്കും. ജമാഅത്തിെൻറ സ്കൂളുകളും യതീംഖാനകളും അടച്ചുപൂട്ടാൻ സർക്കാറിനെ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.തടവുകാരെ സൃഷ്ടിച്ചുകൊണ്ടല്ല കശ്മീർ പ്രശ്നം പരിഹരിക്കേണ്ടത്. പ്രശ്നം ആശയപരമായതിനാൽ ആശയപരമായി തന്നെ നേരിടണം. പ്രത്യേക ഭരണഘടന പരിരക്ഷ നിലനിർത്താൻ എല്ലാ രാഷ്ട്രീയ കക്ഷികളും െഎക്യപ്പെടണമെന്നും മഹ്ബൂബ ആവശ്യപ്പെട്ടു.
അതിനിടെ, നിരോധനത്തെ ചോദ്യംചെയ്ത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹിക, രാഷ്ട്രീയ സംഘടനയായ കശ്മീർ ജമാഅത്തെ ഇസ്ലാമി സമർപ്പിച്ച ഹരജിയിൽ ജമ്മു-കശ്മീർ ഹൈകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.