ശ്രീനഗർ: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് നാണക്കേടാണെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഇത്. കശ്മീരിലെ പൊലീസുകാർ അങ്ങേയറ്റം ക്ഷമയോടെയാണ് ജോലി ചെയ്യുന്നത്. അവർക്ക് ക്ഷമ നഷ്ടപ്പെട്ടാൽ പ്രത്യാഘാതം എന്തായിരിക്കുമെന്ന് പറയാനാവില്ല. പൊലീസ് സേന നമ്മുടേതാണെന്ന് ജനം മനസ്സിലാക്കണം. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സ്ഥിതി സങ്കീർണമാകും.
രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കശ്മീരിലേതെന്നും മഹബൂബ പറഞ്ഞു. സംഭവം കാടത്തമെന്ന് വിശേഷിപ്പിച്ച നാഷനൽ കോൺഫറൻസ് വർക്കിങ് കമ്മിറ്റി പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല, മുഹമ്മദ് അയ്യൂബിെൻറ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. കൊലപാതകത്തെ സി.പി.എം എം.എൽ.എ തരിഗാമിയും ഹുർറിയത് നേതാവ് മീർവാഇസ് ഉമർ ഫാറൂഖും അപലപിച്ചു. മതത്തിെൻറ മൂല്യങ്ങൾക്ക് നിരക്കാത്തതാണ് കൊലപാതകമെന്ന് ഉമർ ഫാറൂഖ് പറഞ്ഞു. സംഭവത്തെ കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.