ശ്രീനഗര്‍: ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിര്‍വാഇസ് ഉമര്‍ ഫാ റൂഖിനെ ചോദ്യംചെയ്യാനായി ഡൽഹിക്ക് വിളിപ്പിച്ച എൻ.െഎ.എ നടപടി കശ്മീരിൽ മതവി ശ്വാസികൾക്കുനേരെ കേന്ദ്രം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ സൂചനയാണെന്ന് മുൻമുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. മിര്‍വാഇസ് ഉമര്‍ ഫാറൂഖ് വെറുമൊരു വിഘടനവാദി നേതാവല്ല. മറിച്ച് ഒരു മതവിഭാഗത്തിെൻറ തലവനും കശ്മീരി മുസ്ലിംകളുടെ ആത്മീയ നേതാവുമാണ്. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാൻ ജമ്മു-കശ്മീരിനെ കേന്ദ്രം ബലിയാടാക്കുകയാണെന്നും അവർ ട്വിറ്ററിൽ കുറ്റപ്പെടുത്തി.
ശനിയാഴ്ചയാണ് ഭീകരപ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി മിര്‍വാഇസ് ഉമര്‍ ഫാറൂഖിനും പ്രമുഖ വിഘടനവാദി നേതാവായ സയ്യിദ് അലി ഷാ ഗീലാനിയുടെ മകനും നോട്ടീസ് അയച്ചത്. തിങ്കളാഴ്ച ഡൽഹിയിലെ എൻ.െഎ.എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
അതേസമയം, എൻ.െഎ.എ നടപടിയിൽ പ്രതിഷേധിച്ച് ശ്രീനഗറിൽ വിവിധ വ്യാപാര, തൊഴിൽ സംഘടനകൾ രണ്ടു ദിവസത്തെ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന് നഗരത്തിലെ കടകേമ്പാളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിെൻറ ഭാഗമായി അധികൃതർ നോഹട്ട, ഖന്യാർ, റെയ്നാവാരി, എംആർ ഗഞ്ച്, സഫാകദൽ എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ 114ാം വകുപ്പ് അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.