ജമ്മുകശ്മീർ: പാകിസ്താൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള ്ള പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ തീരുമാനത്തെ പ്രശംസിച്ച് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി.
പാക് പ്രധാനമന്ത്രി ഇന്ന് കാണിച്ചത് യഥാർഥ രാജ്യതന്ത്രജ്ഞതയാണെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മുകശ്മീർ ജനത സങ്കൽപിക്കാൻ കഴിയാത്ത വിധത്തിലുള്ള സമ്മർദത്തിലാണ് ജീവിക്കുന്നത്.
എത്ര കാലം ഇൗ സമ്മർദത്തെ സഹിക്കാൻ പറ്റുമെന്നും നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇളവു വരുത്താനുള്ള നടപടികൾ നമ്മുടെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കണമെന്നും അവർ ട്വീറ്റ് ചെയ്തു.
Pak PM has exhibited real statesmanship today. It is time for our political leadership to step up & take measures to de escalate the current situation. People of J&K are living under unimaginable duress. How much longer will we suffer for?
— Mehbooba Mufti (@MehboobaMufti) February 28, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.