ന്യൂഡൽഹി: ജമ്മുകശ്മീർ വിഷയത്തിൽ പാകിസ്താനുമായി ചർച്ചക്ക് അനുയോജ്യമായ സമയമാണിതെന്ന് കശ്മീർ മുൻ മുഖ് യമന്ത്രി മെഹബൂബ മുഫ്തി. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സൈന്യത്തിെൻറ പ്രതിനിധിയായി പ്രവർത്തിക്കുകയാണെ ങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമാണ്. ഇംറാൻ ഖാൻ ചർച്ചക്ക് തയാറാണെന ്നും ഇന്ത്യയിലേക്ക് ഇടനാഴി തുറക്കാൻ തയാറാണെന്നും പറയുന്നു. നിലവിൽ സൈന്യത്തിനും ഇതേ നിലപാടാണെന്നാണ് കരുതുന്നത്. ഇൗ സാഹചര്യത്തിൽ അയൽരാജ്യങ്ങൾ തമ്മിൽ ചർച്ച നടക്കുകയാണെങ്കിൽ അത് ഇരുകൂട്ടർക്കും ഗുണകരമാകുമെന്നും മെഹബൂബ പറഞ്ഞു.
ജമ്മു കശ്മീർ പ്രമേയത്തെ പിന്തുണക്കുന്ന ഏതു രാഷ്ട്രീയ പാർട്ടിയോടും സഹകരിക്കാൻ പി.ഡി.പി തയാറാണെന്നും മെഹബൂബ വ്യക്തമാക്കി. ബി.ജെ.പിയുമായി തങ്ങൾക്ക് സഹകരിക്കാമെങ്കിൽ ജമ്മു കശ്മീർ സ്വയംഭരണാധികാരം വിഷയത്തിൽ പിന്തുണക്കുന്ന ആരുമായും ചേരാവുന്നതാണ്. ബി.ജെ.പിയുമായുള്ള സഖ്യവും ഭരണവും ആത്മഹത്യാപരവും നിരാശാജനകവുമായിരുന്നു. ബി.ജെ.പി കൂട്ടുകെട്ടിൽ നിന്നും ഒന്നും ലഭിച്ചില്ല. താൻ അന്നും നിലപാടിൽ ഉറച്ചു നിന്നു. കശ്മീരിൽ പി.ഡി.പി- ബി.ജെ.പി സഖ്യം പരീക്ഷിക്കാനാണ് ശ്രമിച്ചത്. അത് നടന്നില്ലെന്നും അവർ പറഞ്ഞു.
കേന്ദ്രത്തിൽ ബി.ജെ.പിയുടെ വാജ്പേയിയുടെ ഭരണവും മോദി ഭരണവും തമ്മിൽ വൻ അന്തരമാണുള്ളതെന്നും മെഹബൂബ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.