ജമ്മു: സമുദായങ്ങൾക്കിടയിൽ വെറുപ്പ് വിതക്കുന്ന ബി.ജെ.പിയിൽനിന്ന് മോചനം നേടുന്നത് ബ്രിട്ടീഷ് വാഴ്ചയിൽനിന്നുള്ളതിനേക്കാൾ വലുതെന്ന് പി.ഡി.പി പ്രസിഡന്റ് മഹ്ബൂബ മുഫ്തി. ബി.ജെ.പിക്കു കീഴിൽ ജമ്മു-കശ്മീരിന്റെ അസ്തിത്വം അപകടത്തിലാണ്. രാജ്യം നേരിടുന്ന വെല്ലുവിളികളെ സ്നേഹവും സൗഹൃദവും പരത്തി ചെറുക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.
''അവർ രാജ്യത്തെ തകർത്തുകളഞ്ഞിട്ടുണ്ട്. നാളെ ജീവനോടെയുണ്ടാകുമോ എന്ന് അറിയാനാകാത്തത്ര അരക്ഷിതരാണ് ഓരോരുത്തരും. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡിയും മറ്റു സർക്കാർ ഏജൻസികളും നടത്തുന്ന റെയ്ഡുകളും അറസ്റ്റുകളും രാജ്യത്തിന്റെ നടപ്പുരീതിയായിരിക്കുന്നു'' -പി.ഡി.പി നേതാവ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.