ന്യൂഡൽഹി: ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടിയേകി, വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈകോടതി ജാമ്യം നൽകി. 13,500 കോടി രൂപയുടെ വായ്പതട്ടിപ്പ് നടത്തി ആൻറിഗ്വയിലേക്ക് നാടുവിട്ട ചോക്സി, അവിടെ നിന്ന് ഡൊമനിക്കയിൽ എത്തിയതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. തന്നെ ചിലർ തട്ടിക്കൊണ്ടുവന്നതാണെന്നായിരുന്നു ചോക്സിയുടെ വാദം. ഡൊമിനിക്കയിൽ അനധികൃത കുടിയേറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന ചോക്സിക്ക് ചികിത്സ ആവശ്യാർഥം ആൻറിഗ്വയിലേക്ക് തിരിച്ചുപോകാൻ കോടതി അനുമതി നൽകി.
2018 മുതൽ ആൻറിഗ്വൻ പൗരനായ ചോക്സിക്ക് ഇഷ്ടപ്പെട്ട ചികിത്സക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട അനധികൃത കുടിയേറ്റ കേസ് സ്റ്റേ ചെയ്യുകയുമുണ്ടായി. ഇതോടെ ഡൊമനിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിൽ നടപടികൾ നീക്കിയ കേന്ദ്ര സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.