ന്യൂഡൽഹി: ഇന്ത്യയിൽ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുൽ ചോക്സിയെ റിമാൻഡ് ചെയ്ത് ഡൊമിനിക്കയിലെ കോടതി. പൊലീസ് കസ്റ്റഡിയിൽ നിന്ന് ചോക്സിയെ ജയിലിലേക്ക് മാറ്റാൻ ഡൊമിനിക്കയിലെ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആരോഗ്യസ്ഥിതി മോശമായതിനാൽ ചോക്സി തൽക്കാലത്തേക്ക് ആശുപത്രിയിൽ തന്നെ തുടരുമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ വിജയ് അഗർവാൾ അറിയിച്ചു.
കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ചോക്സി രക്ത സമ്മർദ്ദത്തിന് ചികിത്സയിലാണെന്നും അഭിഭാഷകൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ ഡൊമിനിക്ക കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ചോക്സിക്ക് നേരത്തെ ഡൊമിനിക്ക കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലേക്കും മാറ്റുന്നത്. പുതിയ സാഹചര്യത്തിൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ കൂടുതൽ സജീവമാക്കാനൊരുങ്ങുകയാണ് സി.ബി.ഐ അടക്കമുള്ള ഏജൻസികൾ. പഞ്ചാബ് നാഷണൽ ബാങ്കിൽ 13,500 കോടിയുടെ തട്ടിപ്പ് നടത്തിയാണ് ചോക്സി ഇന്ത്യ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.