കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ‘ചൗക്കിദാർ ചോർ ഹെ’ (കാവൽക്കാരൻ കള്ളനാണ്) വി ളിയിൽ പൊള്ളിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അനുയായികളെ ഒപ്പംകൂട്ടി ‘മേം ഭീ ചൗക്കിദാ ർ’ (ഞാനും കാവൽക്കാരൻ) എന്ന് തിരിച്ചടിച്ചെങ്കിലും സംഗതി മോദിക്ക് നഷ്ടക്കച്ചവടമ ാകുമെന്ന് നിരീക്ഷണം. റഫാൽ ഇടപാടിൽ അനിൽ അംബാനിക്ക് 30,000 കോടി കൈവശപ്പെടുത്താൻ കൂട്ടുനിന്ന കാവൽക്കാരൻ കള്ളനാണെന്ന രാഹുലിെൻറ മിന്നലാക്രമണത്തിൽ മോദിയും ബി.ജെ.പി ക്യാമ്പും പതറിയതിെൻറ തെളിവുകൂടിയാണ്, ആളെ ഒപ്പം കൂട്ടിയുള്ള ‘ഞാനും കാവൽക്കാരൻ’ എന്ന മറു കാമ്പയിനെന്ന് നിരീക്ഷകർ പറയുന്നു. മോദി തെൻറ ട്വിറ്റർ നാമം ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നു മാറ്റിയാണ് മറു കാമ്പയിൻ ആരംഭിച്ചത്. നിരവധി മന്ത്രിമാരും പാർട്ടി അണികളും ഇങ്ങനെ പേരിനൊപ്പം ‘കാവൽക്കാരൻ’ ചേർത്ത് നേതാവിനൊപ്പം അണിനിരക്കുകയും ചെയ്തു.
ഇതോടെ, സോഷ്യൽ മീഡിയയിൽ ഇരു വിഭാഗവും തമ്മിൽ വാഗ്യുദ്ധവും ആരംഭിച്ചു. കാമ്പയിനെതിരെ നിരവധി ട്രോളുകളും ഇറങ്ങി. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച യു.പിയിൽ ഗംഗാതീര പര്യടനത്തിലുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചത്, ‘പണക്കാർക്കുള്ള ഇൗ കാവൽക്കാരനെ പാവങ്ങൾക്കും കർഷകർക്കും താങ്ങാനാവില്ല’ എന്നാണ്. ട്വിറ്ററിൽ നടക്കുന്ന യുദ്ധത്തിലും രാഹുലിന് പിന്തുണയേറുന്ന കാഴ്ചയാണ് ചില അഭിപ്രായ സർവേകളും കാണിക്കുന്നത്. ‘ജയ്റ്റ്ലി, ആരാണ് രേഖകൾ (റഫാൽ) മോഷ്ടിച്ചതെന്ന് പറയൂ, കാവൽക്കാരൻ ജയ്റ്റ്ലി തീർച്ചയായും അത് അറിഞ്ഞരിക്കണം’ എന്നാണ് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തത്.
വീടുകൾക്കും കടകൾക്കും ഒാഫിസുകൾക്കുെമല്ലാം കാവൽക്കാരെ വേണമെന്നുള്ളവർ വേഗം ബി.ജെ.പി ആസ്ഥാനവുമായി ബന്ധപ്പെടണമെന്നാണ് പ്രമുഖ പത്രപ്രവർത്തകൻ രവി നായർ ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധിയെ തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ എന്ന് ആരും പറയില്ലെങ്കിലും ഇത് രണ്ടാം തവണയാണ് അദ്ദേഹം, തന്ത്രങ്ങളുടെ രാജാവായ മോദിയെ പ്രതിരോധത്തിലാക്കുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഒബ്സർവർ റിസർച് ഫൗണ്ടേഷൻ ഫെലോയുമായ മിഹിർ സ്വരൂപ് ശർമ അഭിപ്രായപ്പെടുന്നു.
സമ്പന്നർക്കൊപ്പം മാത്രം നിൽക്കുന്ന സർക്കാർ എന്ന പരിഹാസവുമായി രാഹുൽ നടത്തിയ ‘സ്യൂട്ട് ബൂട്ട് കി സർക്കാർ’ എന്ന പ്രയോഗം ബി.ജെ.പി സർക്കാറിന് വൻ തിരിച്ചടിയായിരുന്നു. ഇപ്പോഴത്തെ ‘ചൗക്കിദാർ ചോർ’ അതേപോലൊരു ആഘാതം മോദിക്കും പാർട്ടിക്കും ഏൽപിക്കുമെന്നാണ് കരുതുന്നതെന്നും സ്വരൂപ് ശർമ പറയുന്നു. കാരണം, രാഹുൽ ആ പ്രയോഗം അത്രമാത്രം പ്രചരിപ്പിച്ചു കഴിഞ്ഞു. ആ പ്രയോഗത്തിനുശേഷമാണ് രാഹുലിെൻറ പ്രസംഗങ്ങളുടെ യൂട്യൂബ് വിഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം മോദിയുടെ വിഡിയോകൾക്ക് ഒപ്പമെത്താൻ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.