ന്യൂഡൽഹി: മാംസത്തിനു വേണ്ടി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനം കർശനമായി നടപ്പാക്കാൻ കേന്ദ്രം. അറവുശാലകളിലേക്ക് കന്നുകാലികളിൽ ഒന്നിനെപ്പോലും എത്തിക്കുന്നത് കർശന മേൽനോട്ടം വഴി തടയുമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി വ്യക്തമാക്കി.
കേന്ദ്രത്തിെൻറ പുതിയ നയങ്ങൾ മൃഗങ്ങൾക്കുനേരെയുള്ള അതിക്രമം തടയാൻ ഉതകുന്നതാണെന്നും അവർ പറഞ്ഞു.
എട്ടോ ഒമ്പതോ കന്നുകാലികളെ ഉൾക്കൊള്ളാവുന്ന വാഹനത്തിൽ 80 എണ്ണത്തിനെ കൊണ്ടുപോവുകയും മാർക്കറ്റുകളിലെത്തിച്ച് അവയെ മാംസത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ ആരോഗ്യം കുറഞ്ഞതും മൃതപ്രായമെത്തിയതുമായ കന്നുകാലികൾ വരെ ഉൾപ്പെടുന്നു. വനം -പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിലൂടെ ഇത് ശക്തമായി നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനമെന്നും അവർ പറഞ്ഞു. മേനക ഗാന്ധിയുടെ പീപ്പ്ൾ ഫോർ ആനിമൽസ് എന്ന സംഘടനയാണ് വിജ്ഞാപനത്തിൽ ഒപ്പുവെക്കാൻ അന്നത്തെ പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെയോട് ആവശ്യപ്പെട്ടതെന്ന് പരിസ്ഥിതി മന്ത്രാലയ കേന്ദ്രങ്ങൾ ഇതിനിടെ വിശദീകരിച്ചു.
വിജ്ഞാപനം 23 മുതലേ പ്രാബല്യത്തിൽ
മാംസമാക്കാനും ബലികൊടുക്കാനും കന്നുകാലികളെ ചന്തയിൽ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ച വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനത്തിന് േമയ് 23 മുതൽ തെന്ന സാധുതയുണ്ട്. അസാധാരണ ഗസറ്റ് വിജ്ഞാപനമായി ഇതുസംബന്ധിച്ച ചട്ടങ്ങൾ ഇറക്കിയത് 23നാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (കാലിച്ചന്തനിയന്ത്രണ) ചട്ടം-2017 ഗസറ്റിൽ വരുന്ന തീയതിക്കുതന്നെ പ്രാബല്യത്തിൽ വരുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ബന്ധപ്പെട്ടവർക്ക് നടപടി സ്വീകരിക്കാം. അതേസമയം, വാങ്ങൽ-വിൽപന നടന്നാൽ ഇൗടാക്കുന്ന പിഴയോ ശിക്ഷയോ വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.