മെഴ്​സിഡസ്​ ഇടിച്ച്​ മൂന്ന്​ പേർ മരിച്ചു; കാറിൽ നിന്ന്​ ബിയർ കുപ്പികൾ കണ്ടെടുത്തു

മൊഹാലി: അമിത വേഗതയിൽ എത്തിയ മെഴ്​സിഡസ്​ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ മൊഹാലിയിലായിരുന്നു സംഭവം.

നിയ​ന്ത്രണം വിട്ട കാർ ആദ്യം രണ്ട്​ സൈക്കിൾ യാത്രികരെ ഇടിച്ച ശേഷം ഓഫീസ്​ കാബിൽ ഇടിക്കുകയും ശേഷം ഇരുമ്പ്​ വേലിയിൽ ഇടിച്ച്​ കയറുകയുമായിരുന്നു.

ഓഫീസ് ക്യാബിലെ മൂന്ന് പേർ സംഭവ സ്​ഥലത്ത്​ വെച്ച്​ ത​ന്നെ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്​. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവ സ്​ഥലത്ത്​ നിന്ന്​ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ്​ അറിയിച്ചു. അപകടമുണ്ടാക്കിയ കാറിലെ യാത്രികൾ മദ്യപിച്ചിരുന്നതായും കാറിൽ നിന്ന്​ മൂന്ന്​ ബിയർ ബോട്ടിലുകൾ കണ്ടെടുത്തതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Mercedes hits cyclists and office cab three killed in mohali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.