ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസംഘം. അഡീഷനൽ സെക്രട്ടറി ലെവൽ ഓഫിസർമാരായ നാലുപേരെയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ബംഗാളിേലക്ക് അയച്ചത്.
ഡൽഹിയിൽനിന്ന് സംഘം ബംഗാളിലേക്ക് തിരിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ, നിലവിലെ സ്ഥിതി, രാഷ്ട്രീയ പ്രവർത്തകർക്ക് നേരെയുളള അതിക്രമം തുടങ്ങിയവ അന്വേഷിക്കും.
നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാൾ സർക്കാറിനോട് അക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയിരുന്നു.
സംഭവം ഗൗരവതരമായി എടുക്കണമെന്നും ഇത്തരത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതാക്കൾ സമയം പാഴാക്കാതെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
അക്രമ സംഭവങ്ങളിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ മേയ് മൂന്നിന് തന്നെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് വിവരം.
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ബംഗാളിൽ അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അതിനർഥം സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കാത്തതാണെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.