ന്യൂഡൽഹി: ഹിന്ദു ദേവിയായ ചാമുണ്ഡയെ പ്രാർത്ഥിച്ച് കോൺഗ്രസ് ജനറൽ െസക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റ്.
തിങ്കളാഴ്ച അർധ രാത്രിയോടെയാണ് ‘‘ഓം ഐം ഹ്രിം ക്ലിം ചാമുണ്ഡായേ വിച്ചേ’’ എന്ന ഒറ്റ വരി ട്വീറ്റ് പ്രിയങ്കയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ട്വീറ്റിെൻറ പശ്ചാത്തലത്തെ കുറിച്ചും മറ്റുമൊന്നും പ്രിയങ്ക വിവരിക്കുന്നില്ല.
ॐ ऐँ ह्रीं क्लिं चामुँड़ायै विच्चै।।
— Priyanka Gandhi Vadra (@priyankagandhi) December 30, 2019
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കാവി വസ്ത്രം ധരിക്കാൻ യോഗ്യതയില്ലെന്ന പ്രിയങ്കയുടെ വിമർശനത്തിനെതിരെ യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ രംഗത്തെത്തിയിരുന്നു. പ്രിയങ്കക്ക് ഹിന്ദു മതത്തെ കുറിച്ചും കാവിയെ കുറിച്ചും യാതൊരു അറിവുമില്ലെന്നും അവർ ഹിന്ദു പാരമ്പര്യത്തിൽ വളർന്ന ആളല്ലെന്നുമായിരുന്നു ദിനേശ് ശർമയുടെ മറുപടി. ഇതിനോടുള്ള പ്രിയങ്കയുടെ മറുപടിയാണ് ചാമുണ്ഡ ദേവിയെ പ്രാർഥിച്ചുകൊണ്ടുള്ള ട്വീറ്റെന്നും സംശയിക്കുന്നുണ്ട്.
ഹിന്ദു വിശ്വാസമനുസരിച്ച് മാതൃ ഭാവത്തിലുള്ള ദുർഗ ദേവിയുടെ ഉഗ്ര രൂപമാണ് ചാമുണ്ഡ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.