ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമാനമായ സാഹചര്യം ഹിമാചൽപ്രദേശിലും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു. സംസ്ഥാനത്തിനുള്ള ദുരന്ത ഫണ്ട് വർധിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാറിനോട് അഭ്യർഥിച്ചു.
'കിന്നൗർ, ലാഹൗൾ, സ്പിതി ജില്ലകളിലെ ഏകദേശം 30 ശതമാനം പ്രദേശങ്ങളിൽ വിള്ളലുകൾ ഉണ്ടായതായും ഭൂമി ഇടിഞ്ഞു താണതായും റിപ്പോർട്ടുകളുണ്ട്. രണ്ടോ മൂന്നോ വർഷം മുമ്പ് കിന്നൗറിൽ ഒരു മേഘവിസ്ഫോടനം ഉണ്ടായി. അത് ജീവനും സ്വത്തിനും മാത്രമല്ല, ജലവൈദ്യുത പദ്ധതികൾക്കും നാശമുണ്ടാക്കി.' -സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു.
പടിഞ്ഞാറൻ ഹിമാലയത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഇത്തരം പ്രതിഭാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സംസ്ഥാനം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.