ശ്രീനഗർ: ശ്രീനഗർ: പുൽവാമയിൽ പൊലീസ് സ്റ്റേഷനുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ചൊവ്വാഴ്ച പൊലീസ് സ്റ്റേ ഷൻ കോമ്പൗണ്ടിനു പുറത്തുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അക ്രമികളെ പിടികൂടാൻ പ്രദേശം പൊലീസ് വളഞ്ഞിട്ടുണ്ട്. പൊലീസ് സ്റ്റേഷനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഗ്രനേഡ് കോമ്പൗണ്ടിനു പുറത്തു വീണതാണ് ദുരന്തം ഒഴിവാക്കിയെതന്നും പൊലീസ് പറഞ്ഞു.
അതിനിടെ കശ്മീരില െ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ സൈനികനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഇവരിലൊരാൾ ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ് സംഘത്തിനുനേരെ നടന്ന ചാവേറാക്രമണത്തിന് ഉപയോഗിക്കാൻ വാഹനം നൽകിയ സജ്ജാദ് മഖ്ബൂൽ ഭട്ടാണെന്ന് പറയുന്നു. മറ്റൊരാൾ ചാവേറായി പ്രവർത്തിച്ചയാളെ പരിശീലിപ്പിച്ച തസ്വീഫ് ഭട്ടാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ, ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്തെ കെട്ടിടത്തിൽ ഒരു ഭീകരൻകൂടി ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവരെല്ലാം പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്. പുൽവാമ ആക്രമണത്തിന് ഉപയോഗിച്ച മാരുതി ഇക്കോ വാനിെൻറ ഉടമയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിരിച്ചറിഞ്ഞിരുന്നു. 17 വയസ്സുള്ള സജ്ജാദ് ഈ ആക്രമണശേഷം ഒളിവിലായിരുന്നു. ഇയാൾ എ.കെ 47 തോക്കുമെടുത്ത് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീവ്രവാദി ഗ്രൂപ്പിൽ ചേരുംമുമ്പ് ഇവിടത്തെ ഹയർ സെക്കൻഡറി സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയായിരുന്നു സജ്ജാദ്.
തിങ്കളാഴ്ച പുൽവാമയിലെ ഗ്രാമത്തിൽ സൈനിക വാഹനത്തിനുനേരെ ആക്രമണം നടന്നിരുന്നു. ഫെബ്രുവരിയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടന്ന സ്ഥലത്തുനിന്ന് 27 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ചതന്നെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ പട്ടാളത്തിലെ മേജർ കൊല്ലപ്പെടുകയും മൂന്നു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. മേജർ കേതൻ ശർമയാണ് ഇവിടെ വീരമൃത്യു വരിച്ചത്. ഭീകരവിരുദ്ധ നടപടികൾ പുരോഗമിക്കവെ, കശ്മീരിൽ അഞ്ചു ദിവസത്തിനിടെ സൈന്യത്തിന് 10 പേരെയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.