ഹൈദരാബാദ്: തെലങ്കാന നിയമസഭയിൽ ആദ്യമായി ‘ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലി മീൻ’ (എ.െഎ.എം.െഎ.എം) ഏഴ് അംഗങ്ങളുമായി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാകും. കോൺഗ്രസി ലെ കൂറുമാറ്റങ്ങളാണ് എം.െഎ.എമ്മിന് തുണയായത്. നിയമപ്രകാരം, ഒരു പാർട്ടിയിലെ മൂന്നി ൽ രണ്ടു ഭാഗം പേർ മറ്റൊരു പാർട്ടിയിലേക്ക് മാറിയാൽ അത് ലയനം ആയി കണക്കാക്കും. കൂറുമാറ്റ നിരോധനമായി പരിഗണിക്കില്ല. തെലങ്കാനയിൽ 13 കോൺഗ്രസ് എം.എൽ.എമാരാണ് ടി.ആർ.എസിലെത്തിയത്. ഇതിെൻറ ഭാഗമായി കോൺഗ്രസിന് പ്രധാന പ്രതിപക്ഷപദവി നഷ്ടമാകും. ഒപ്പം, പാർട്ടി നേതാവ് മൽ ഭട്ടി വിക്രമർകക്ക് പ്രതിപക്ഷ നേതാവ് പദവിയും ഇല്ലാതാകും. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 19 സീറ്റ് നേടിയിരുന്നു.
പക്ഷേ, നാൾക്കുനാൾ പലരും ടി.ആർ.എസിൽ ചേക്കേറി. ടി.ആർ.എസുമായി ലയിക്കുന്നതിനു മുന്നോടിയായി, തങ്ങളെ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണം എന്നു കാണിച്ച് കൂറുമാറിയവർ നിയമസഭ സ്പീക്കർ പി. ശ്രീനിവാസ് റെഡ്ഡിക്ക് കത്തുനൽകിയിട്ടുണ്ട്.
ഇൗ നടപടി പൂർത്തിയാകുന്നതോടെ കോൺഗ്രസിൽ ആറ് എം.എൽ.എമാർ മാത്രമാകും. അതിെൻറ ഫലമായി എം.െഎ.എം ഏഴ് അംഗങ്ങളുമായി ഏറ്റവും വലിയ പ്രതിപക്ഷവുമാകും. ആന്ധ്രയുടെയും തെലങ്കാനയുടെയും ചരിത്രത്തിൽ ആദ്യമായാണ് എം.െഎ.എമ്മിന് ഇൗ പദവി ലഭിക്കുന്നത്. തെലങ്കാനയിൽ ടി.ഡി.പിക്കും ബി.ജെ.പിക്കും ഒാരോ അംഗങ്ങളാണുള്ളത്. എം.െഎ.എം, ടി.ആർ.എസുമായി സൗഹൃദമുള്ള പാർട്ടിയാണെന്നതാണ് വിചിത്രം. അതിനാൽ, ഇനി നിയമസഭയിൽ ‘പ്രതിപക്ഷം’ എന്ന നിലക്കുള്ള പ്രതികരണങ്ങൾ ഉണ്ടാകാനേ ഇടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.