ടീ-ഷർട്ട്​ ധരിച്ച്​ ഗംഭീർ പാർലമെൻറിൽ; ട്രോളുകൾ സ്​ത്രീകൾക്ക്​ മാത്രമോയെന്ന്​ മിമി

ന്യൂഡൽഹി: പാർലമ​​െൻറിൽ ടീ-ഷർട്ടും ജീൻസും ധരിച്ചെത്തി ഫോ​ട്ടോക്ക്​ പോസ്​ ചെയ്​ത ക്രിക്കറ്ററും ഡൽഹിയിൽ നിന ്നുള്ള എം.പിയുമായ ഗൗതം ഗംഭീറിനെ ട്രോളി തൃണമൂൽ എം.പിയും സിനിമാ താരവുമായ മിമി ചക്രബർത്തി.

ജീൻസും ഷർട്ടും ധരി ച്ച്​ പാർലമ​​െൻറിന്​ മുന്നിൽ നിന്ന്​​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്​ത സംഭവത്തിൽ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മിമി ചക്രബർത്തിയെ പിന്താങ്ങി മാധ്യമ പ്രവർത്തക സ്വാതി ചതുർവേദിയിട്ട ട്വീറ്റിന്​ മറുപടിയെന്നോണമാണ്​ മി മി പ്രതികരിച്ചത്​.

ഫാഷൻ പൊലീസ്​ ഗൗതം ഗംഭീറിനെ ഇതുവരെ ആക്രമിച്ചില്ലേ..? അതോ സ്​ത്രീകൾക്ക്​ നേരെ മാത്രമാണേ ാ ഇതൊക്കെ..? ഗംഭീർ കാണാൻ സുന്ദരനായിരിക്കുന്നു. - ഗംഭീറി​​​െൻറ ചിത്രം പങ്കുവെച്ച്​ സ്വാതി ട്വീറ്റ്​ ചെയ്​തു​. ഇല്ല മാം. നമ്മൾ സ്​ത്രീകളായത്​ കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്​. എങ്കിലും ഗംഭീർ കാണാൻ സുന്ദരനായിരിക്കുന്നു -ഇതിന്​ മറുപടിയായി മിമി പറഞ്ഞു.

മിമിയെയും സ്വാതിയെയും പിന്തുണച്ച്​ നിരവധിപേരാണ്​ ട്വിറ്ററിൽ പ്രതികരിച്ചത്​. നിങ്ങളുള്ളത്​ പാർലമ​​െൻറിലാണ്​ അല്ലാതെ​ സിനിമാ സെറ്റിലല്ല എന്നുള്ള തരത്തിലായിരുന്നു മിമിക്കും നുസ്രത്​ ജഹാനും ട്രോളുകൾ വന്നത്​.

ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായി 41 ശതമാനം സീറ്റുകളാണ്​ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കി വെച്ചത്​. പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച വനിതകളില്‍ വാര്‍ത്തകളിലിടം പിടിച്ച രണ്ടു പേരായിരുന്നു ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും.

ഇരുവരും മത്സരിച്ചത്​ തൃണമൂല്‍ കോണ്‍ഗ്രസിന്​ പൂർണ്ണ ആധിപത്യമുള്ള മണ്ഡലങ്ങളായ ജാദവ്പൂര്‍, ബസീര്‍ഹട്ട് എന്നിവിടങ്ങളിൽ നിന്നാണ്​. ഗ്ലാമര്‍ നടിമാരായ ഇരുവര്‍ക്കും പ്രചാരണത്തിനിടയില്‍ വന്‍ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ബംഗാളി നടിയും ടെലിവിഷന്‍ താരവുമാണ് മിമി. പ്രചാരണ വേളയിലെ വസ്​ത്രധാരണത്തിൻെറ പേരിൽ അധിക്ഷേപിക്കപ്പെട്ടു. വിമര്‍ശനങ്ങളെ വകവെക്കാതെ വൻ പ്രചാരണം നടത്തിയ ഇരുവരും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്​. സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ സ്ഥാനാർഥിയാണ്​ നുസ്രത്ത് ജഹാൻ. അഞ്ചാം സ്ഥാനത്താണ്​ മിമി.

Tags:    
News Summary - Mimi Chakraborty Jabs Trolls For Not Targeting Gautam Gambhir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.