ന്യൂഡൽഹി: വെള്ളം കൊണ്ടാണ് കൃഷി ചെയ്യാറുള്ളതെന്നും എന്നാൽ, കോൺഗ്രസ് രക്തം കൊണ്ട് കൃഷി ചെയ്യുകയാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ നടത്തിയ പ്രസ്താവന വിവാദമായി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ നടന്ന ഗുജറാത്ത് വംശഹത്യ ഒാർമിപ്പിച്ച കോൺഗ്രസ് രക്തകൃഷി ഗോധ്രയിൽ നടത്തിയത് ബി.ജെ.പിയാണെന്ന് തിരിച്ചടിച്ചു.
പ്രസ്താവന വിവാദമായേതാടെ ആരും വൈകാരികമായി എടുക്കേണ്ടതില്ലെന്ന് തോമർ പാർലമെൻറിന് പുറത്ത് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ് പാർലമെൻറിന് പുറത്ത് മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഗോധ്രയിൽ ചെയ്ത കൃഷി രക്തം കൊണ്ടായിരുന്നോ അതോ വെള്ളം കൊണ്ടായിരുന്നോ എന്ന് ചോദിച്ചു. തനിക്ക് കൃഷിയുെണ്ടന്ന് പറയുന്ന തോമർ നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃഷിഭൂമിയില്ലെന്നാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.