ആഭ്യന്തരമന്ത്രാലയ വെബ്സൈറ്റ്  ഹാക് ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് അജ്ഞാതര്‍ ഹാക് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ വെബ്സൈറ്റിന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പ്രശ്നം പരിഹരിക്കാനായി വിദഗ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ദേശീയ സുരക്ഷാസേനയുടെ (എന്‍.എസ്.ജി) ഒൗദ്യോഗിക വെബ്സൈറ്റ് ഹാക് ചെയ്യപ്പെട്ടിരുന്നു. വെബ്സൈറ്റില്‍ ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരായ സന്ദേശവും പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ പാക് അനുകൂല സംഘടനകള്‍ ആണെന്നായിരുന്നു സൂചന.
 

Tags:    
News Summary - Ministry of Home Affairs website hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.