ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ടംഗ സംഘം തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ സംശയിക്കുന്ന എട്ട് പേരുടെ പേരുകളും നൽകിയിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് താനുമായി വൈരാഗ്യമുണ്ടെന്നും കൊലപാതകത്തിന് പിന്നിൽ അവരാകാമെന്നും കുടുംബം ആരോപിച്ചു.
കൃത്യം നടക്കുന്ന സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുട്ടി ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തുന്നതെന്നും അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.