ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഡല്‍ഹി ഹൈകോടതി ചോദ്യംചെയ്തു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട കോടതി എന്തിനുവേണ്ടിയാണ് ഇത്തരത്തിലൊരു നിബന്ധനയെന്ന് ചോദിച്ചു. പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസിമുദ്ദീന്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ ജി. രോഹിണി, സംഗീത ധിംഗ്ര സൈഗാള്‍ എന്നിവരാണ് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാക്കിയതിനെയും ഹരജിയില്‍ ചോദ്യംചെയ്തിരുന്നെങ്കിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരായ കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അക്കാര്യത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കിയതിനാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഡ്വ. പ്രണവ് സച്ദേവ ബോധിപ്പിച്ചു.

Tags:    
News Summary - minority scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.