ചെന്നൈ: ബി.ജെ.പി തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. പുലർച്ചെ ഒന്നര മണിയോടെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം ഓഫീസിന് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞത്. ഇതിന് പിന്നാലെ സംഘം കടന്നുകളഞ്ഞു.
സംഭവത്തിന് പിന്നാലെ സി.സിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ ചെന്നൈയിലെ നന്ദനത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിനോദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ബോംബേറിൽ ആർക്കും പരിക്കില്ല.
15 വർഷം മുമ്പ് ഡി.എം.കെ സർക്കാർ സംസ്ഥാനം ഭരിക്കുമ്പോൾ സമാനരീതിയിൽ ആക്രമണം നടന്നിരുന്നതായി ബി.ജെ.പി നേതാവ് കരാട്ടെ ത്യാഗരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അപലപിക്കുന്നു. ബി.ജെ.പി പ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും ത്യാഗരാജൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.