മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്ക് ഉപാധ്യക്ഷന്‍ സിദ്ധാര്‍ഥ് സംഘ്വിയെ (39) കൊലപ്പെടുത്തിയത് പണത്തിനു വേണ്ടിയെന്ന് മുംബൈ പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ടാക്സി ഡ്രൈവറും ഫാബ്രിക്കേഷന്‍ തൊഴിലാളിയുമായ റയീസ് എന്ന സര്ഫ്രാഷ് ശൈഖ് (20) കുറ്റം സമ്മതിച്ചതായി പൊലീസ് അവകാശപ്പെട്ടു. സര്ഫ്രാഷിനെ മുംബൈ കോടതി 19 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഏഴരക്ക് കമലാമില്ലിലെ ഓഫിസില്‍നിന്ന് ഇറങ്ങിയ സിദ്ധര്‍ഥ് സംഘ്വിയെ കാണാതാവുകയായിരുന്നു. ഭാര്യ ചര്‍വി നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സിദ്ധാര്ഥിെൻറ നീല ഇഗ്നിസ് കാർ നവിമുംബൈയിലെ ഐരോളിയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സര്ഫ്രാഷ് ആണ് കാർ കൊണ്ടിട്ടതെന്ന് കണ്ടെത്തിയ നവിമുംബൈ പൊലീസ് അയാളെ പിടികൂടി മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. ചോദ്യംചെയ്യലില്‍ സിദ്ധാര്‍ഥിനെ കൊന്നതായി സര്ഫ്രാഷ് സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെ കല്യാണിലെ ഹൈവേക്ക് അരികില്‍ ജഡം പൊലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ബുധനാഴ്ച രാത്രി കമലാമില്ലിലെ മൂന്നാം നിലയിലുള്ള പാര്‍ക്കിങ് ഏരിയയിൽ കാറെടുക്കാനെത്തിയ സിദ്ധാര്‍ഥിനെ പണം ആവശ്യപ്പെട്ട് സര്ഫ്രാഷ് ഭീഷണിപ്പെടുത്തി. പണം നല്കാന് വിസമ്മതിച്ച സിദ്ധാര്‍ഥ് ബഹളംവെച്ചതോടെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം കാറില്‍ കല്യാണില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
ഇടക്ക് താന്‍ വാടക കൊലയാളിയാണെന്നും ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര് ആവശ്യപ്പെട്ടിട്ടാണ് കൊലപ്പെടുത്തിയതെന്നും മൊഴി മാറ്റി സര്ഫ്രാഷ് പൊലീസിനെ ആശയകുഴപ്പത്തിലാക്കി. കൊലക്ക് ഉപയോഗിച്ച കത്തി കാറില്‍ ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.