വാഹനാപകടത്തിൽ മരിച്ച വ്യവസായി സൈറസ് മിസ്ത്രിയുടെ സംസ്കാരചടങ്ങുകൾ ചൊവ്വാഴ്ച മുംബൈയിൽ നടക്കും. മുംബൈ-അഹമ്മദാബാദ് ഹൈവേയിലുണ്ടായ കാറപകടത്തിലാണ് മിസ്ത്രി മരിച്ചത്.
ചൊവ്വാഴ്ച മുംബൈയിലെ വോളി ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകൾ നടക്കുക. സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച അറിയിപ്പ് സൈറസ് മിസ്ത്രിയുടെ കുടുംബമാണ് പുറത്തുവിട്ടത്. അനുശോചന സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും കുടുംബം അഭ്യർഥിച്ചു.
കുടുംബസുഹൃത്തുക്കൾക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ടാറ്റാഗ്രൂപ്പിന്റെ മുൻ ചെയർമാൻ കൂടിയായ സൈറസിന്റെ പൊട്ടൊന്നുള്ള മരണവാർത്ത ഞെട്ടലോടെയാണ് വ്യവസായ ലോകം കേട്ടത്.
മേഴ്സിഡസിന്റെ ഉയർന്ന സുരക്ഷാസംവിധാനങ്ങളുള്ള എസ്.യു.വിയിൽ മറ്റു മൂന്ന് പേർക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് സൈറസ് അപകടത്തിൽപ്പെട്ടത്. കാറിന്റെ പിൻസീറ്റിലിരുന്നിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും അതാണ് പരിക്ക് ഗുരുതരമാകാനും മരണത്തിനും കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.