ന്യൂഡൽഹി: ദുരുപയോഗം ചെയ്യാൻ കഴിയുമെന്ന കാരണംകൊണ്ട് മാത്രം ഒരു നിയമം ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിക്കാനാവില്ലെന്ന് സുപ്രീംകോടതി. ആധാർ കേസിൽ പരാതിക്കാരിൽ ഒരാളുടെ അഭിഭാഷകനായ കപിൽ സിബലിെൻറ വാദം കേൾക്കുന്നതിനിടെ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
12 അക്ക ബയോമെട്രിക് തിരിച്ചറിയൽ രേഖ വ്യക്തിയുടെ സ്വകാര്യത ഹനിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവുകൂടിയായ സിബലിെൻറ വാദം. ആധാർ നിയമം കോടതി അംഗീകരിക്കുകയാണെങ്കിൽ ദൂരവ്യാപക ആഘാതമുണ്ടാകുമെന്നും വരും തലമുറകളെക്കൂടി അത് ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. സർക്കാറിെൻറ അമിതാധികാര താൽപര്യം വ്യക്തമാക്കാൻ, ലോക സാമ്പത്തിക േഫാറം ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ വാചകവും അദ്ദേഹം ഉദ്ധരിച്ചു.
‘വിവരങ്ങൾക്കുമേൽ നിയന്ത്രണാധികാരമുള്ള രാജ്യത്തിന് ലോകത്തെ നിയന്ത്രിക്കാനാവും’ എന്നായിരുന്നു ആ വാചകം. രാജ്യസുരക്ഷക്ക് ആധാർ വിവരങ്ങൾ ആവശ്യമാണെന്ന വാദം പെരുപ്പിച്ചുകാണിക്കലാണ്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിക്കുംവരെ ഏതെങ്കിലും വ്യക്തി ഭീകരവാദിയോ കള്ളപ്പണക്കാരനോ ആണോ എന്ന് ആധാറിലൂടെ അറിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇൗ വാദങ്ങൾ ജസ്റ്റിസ് ചന്ദ്രചൂഡ് ഖണ്ഡിച്ചു. ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന കാരണത്താൽ നിയമം ഉപേക്ഷിക്കാനാവിെല്ലന്ന് അദ്ദേഹം നിരീക്ഷിച്ചു.
എന്നാൽ, ആധാർ ദുരുപയോഗം ചെയ്യപ്പെെട്ടന്നും ഒാരോ ദിവസവും അത് തുടരുകയാണെന്നും സിബൽ പ്രതികരിച്ചു. സർക്കാർ വിവരങ്ങൾ ദുരുപയോഗിക്കണമെന്നില്ല. വിവരങ്ങൾ പൊതുമണ്ഡലത്തിലെത്തിയാൽ സ്വകാര്യ വ്യക്തികൾക്ക് അത് ദുരുപയോഗം ചെയ്യാനാവും. ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും നിലവിൽ ഇൗ വിവരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.