മിഥുൻ ചക്രവർത്തിയുടെ രോഗം ശാരീരികമല്ലെന്നും മാനസികമാണെന്നും തൃണമൂൽ കോൺഗ്രസ് എം.പി സന്തനു സെൻ. തൃണമൂൽ കോൺഗ്രസിലെ 38 എം.എൽ.എമാർ ബി.ജെ.പിയുമായി ബന്ധപ്പെടുന്നതായി മിഥുൻ ചക്രവർത്തി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. "അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് കേട്ടിരുന്നു, ഇത് ശാരീരികമല്ല മാനസിക രോഗമാണെന്ന് ഞാൻ കരുതുന്നു. ബംഗാളിൽ ആരും അദ്ദേഹം പറയുന്നത് പോലും വിശ്വസിക്കില്ല," സന്തനു സെൻ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു മിഥുൻ ചക്രവർത്തിയുടെ ആരോപണം. "ഞാൻ നിങ്ങൾക്ക് എല്ലാ ബ്രേക്കിങ് ന്യൂസും നൽകട്ടെ. ഇപ്പോൾ, 38 ടി.എം.സി എം.എൽ.എമാർ ബി.ജെ.പിയുമായും അവരിൽ 21 പേർ എന്നോട് നേരിട്ടും ബന്ധത്തിലാണ്. മഹാരാഷ്ട്രക്ക് സമാനമായ സാഹചര്യം ഏത് ദിവസവും സംഭവിക്കാം. അത് നാളെയും സംഭവിക്കാം" മിഥുൻ ചക്രവർത്തി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വർഷമാണ് മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.