മിസോറാം തെരഞ്ഞെടുപ്പ് ഫലം: ഭരണകക്ഷി മിസോ നാഷണൽ ഫ്രണ്ടിന് വൻ തിരിച്ചടി

ഐസ്വാൾ: മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് (എം.എൻ.എഫ്) വൻ തിരിച്ചടി. 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് (ഇസഡ്.പി.എം) കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്.

മി​സോ​റ​മി​ൽ 16 വ​നി​ത​ക​ള​ട​ക്കം 174 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മത്സരിച്ചത്. മി​സോ നാ​ഷ​ന​ൽ ഫ്ര​ണ്ട്, പ്ര​തി​പ​ക്ഷ​മാ​യ സോ​റം പീ​പി​ൾ​സ് മൂ​വ്മെ​ന്റ്, കോ​ൺ​ഗ്ര​സ് എ​ന്നീ ക​ക്ഷി​ക​ളാ​ണ് 40 സീ​റ്റു​ക​ളി​ലും മത്സരിച്ചിരുന്നത്. ബി.​ജെ.​പി 23 ഇ​ട​ത്തും ആം ​ആ​ദ്മി പാ​ർ​ട്ടി നാ​ലി​ട​ത്തും ജനവിധി തേടിയിരുന്നു. 8,56,868 വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തിയത്. സോറം പീപ്പിൾ മൂവ്മെന്റും മിസോ ഫ്രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്നായിരുന്നു അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് മുന്നിലായിരുന്നു.

തെലങ്കാന, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കൊപ്പം മിസോറമിലും ഇന്നലെയായിരുന്നു വോട്ടെണ്ണൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ആരാധന നടപടിക്രമങ്ങളെ ബാധിക്കുന്നതിനാൽ ഒരു ദിവസത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇന്നേക്ക് മാറ്റി തീയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

2023-12-04 12:38 IST

ഉപമുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മറ്റു പ്രമുഖർക്കും പിന്നാലെ മുഖ്യമന്ത്രി സോറംതാംഗയും പരാജയപ്പെട്ടു. മിസോ നാഷണൽ ഫ്രണ്ട് അധ്യക്ഷൻ കൂടിയായ സോറംതാംഗ ഐസ്വാള്‍ ഈസ്റ്റ് ഒന്നില്‍നിന്നും സോറം പീപ്പിള്‍സ് മൂവ്‌മെന്റ് സ്ഥാനാര്‍ഥി ലാല്‍തന്‍സംഗയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകള്‍ക്കാണ് തോൽവി.

2023-12-04 12:13 IST

എം.എൻ.എഫ് സ്ഥാനാർഥിയായ ആർ. ലാൽതംഗ്ലിയാന ഇസഡ്.പി.എമ്മിന്‍റെ ജോജെ ലാൽപെഖ്ലുവയോടാണ് തോറ്റത്. സോറം പീപ്പിൾസ് മൂവ്മെന്‍റ് സ്ഥാനാർഥിക്ക് 5,468 വോട്ടുകൾ ലഭിച്ചപ്പോൾ, മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർഥിയായ ലാൽതംഗ്ലിയാനക്ക് 5,333 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.

2023-12-04 11:23 IST

Tags:    
News Summary - Mizoram Assembly Election 2023 result updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.