മിസോറം നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാലിലേക്ക് മാറ്റി

ന്യൂഡൽഹി: മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ നാലിലേക്കു മാറ്റി. തെലങ്കാന, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കൊപ്പം മിസോറമിലും മൂന്നിനായിരുന്നു വോട്ടെണ്ണൽ നിശ്ചയിച്ചിരുന്നത്.

എന്നാൽ, ഞായറാഴ്ചയിലെ വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന് വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നാലിലേക്ക് മാറ്റിയത്. മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഞായറാഴ്ച തന്നെ നടക്കും. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റും മിസോ ഫ്രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.

Tags:    
News Summary - Mizoram Assembly Election Vote Counting Day Changed To December 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.