മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയ്തു

ഐസ് വാൾ: മിസോറാം ഗവർണറായി അഡ്വ. പി.എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുവാഹത ്തി ഹൈകോടതി ചീഫ് ജസ്റ്റിസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

മിസോറാമിന്‍റെ 15മത് ഗവർണറാണ് ശ്രീധരൻപിള്ള. മിസോറാം ഗവർണർ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി കൂടിയാണ് അദ്ദേഹം. കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമാണ് മറ്റ് മലയാളികൾ.

ഒക്ടോബർ 25നാണ് പി.എസ്. ശ്രീധരൻപിള്ളയെ ഗവർണറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കിയത്.

Tags:    
News Summary - Mizoram Governor PS Sreedharan Pillai Take Oath -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.