മാനനഷ്ടക്കേസ്: എം.ജെ. അക്ബർ വിസ്താരത്തിന് ഹാജരായി

ന്യൂഡൽഹി: മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ മുൻ കേന്ദ്ര മന്ത്രി എം.ജെ. അക്ബർ മജിസ്ട ്രേറ്റിന് മുന്നിൽ വിസ്താരത്തിന് ഹാജരായി. എം.ജെ. അക്ബറിനെതിരെ പ്രിയ രമണി മി-ടൂ കാമ്പയിനിൽ ലൈംഗികാരോപണം ഉന്നയിച് ചിരുന്നു. തുടർന്നാണ് അദ്ദേഹം മാനനഷ്ടക്കേസ് നൽകിയത്.

ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്യുന്നതിനിടെ തന്നെ എം.ജെ. അക്ബർ ലൈംഗികമായി പല തവണ പീഡിപ്പിച്ചെന്ന് പ്രിയ രമണി പറഞ്ഞിരുന്നു. എന്നാൽ, ആരോപണങ്ങൾ അക്ബർ നിഷേധിച്ചു. തനിക്കൊന്നും ഓർമയില്ലെന്നാണ് ശനിയാഴ്ചത്തെ വിസ്താരത്തിലും അക്ബർ ആവർത്തിച്ചത്.

1994ൽ പ്രിയ രമണിക്ക് ഏഷ്യൻ ഏജ് ദിനപത്രത്തിന്‍റെ ഡൽഹി ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തിരുന്നോ എന്ന് ഉറപ്പില്ല. 25 വർഷം മുമ്പുള്ള സംഭവമാണത്. തന്‍റെ ഓർമ ശരിയാണെങ്കിൽ പ്രിയ രമണി അന്ന് മുംബൈ ഓഫിസിൽ ജോലി ചെയ്യുകയായിരുന്നു - എ.ജെ. അക്ബർ പറഞ്ഞു.

പ്രിയ രമണിക്ക് ശേഷം റൂത്ത് ഡേവിഡ് എന്ന വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ അക്ബറിനെതിരെ ലൈംഗിക ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിച്ച എം.ജെ. അക്ബർ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വസ്തുതാവിരുദ്ധവും നിറം ചാർത്തിയതുമായ അപവാദങ്ങളുയർത്തി പേരിനും പ്രശസ്തിക്കും കളങ്കം വരുത്താനുള്ള നീക്കമാണ് പ്രിയയുടേതെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ടെലിഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്നു അദ്ദേഹം.

Tags:    
News Summary - mj akbar appears for cross examination in defamation case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.