ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് എതിരായ ലൈംഗിക ആരോപണ കേസില്‍ പത്രപ്രവര്‍ത്തക പ്രിയ രമണിക്ക് കോടതി സമന്‍സ് അയച്ചു. അക്ബര്‍ നല്‍കിയ മാനനഷ്ട കേസിലാണ് ഡല്‍ഹി പട്യാല കോടതി സമന്‍സ് അയച്ചത്. ഫെബ്രുവരി 25ന് മുമ്പായി ഹാജരാകണം.
അക്ബറിെൻറ വാദങ്ങള്‍ കേട്ടശേഷമാണ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ സമന്‍സ് അയച്ചത്. അക്ബറിനു വേണ്ടി അഭിഭാഷക ഗീത ലുത്രയും സന്ദീപ് കപൂറും ഹാജരായി.
പ്രിയ രമണിയാണ് ‘മീ റ്റൂ’ കാമ്പയിനിലൂടെ എം.ജെ. അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ അക്ബറിനെതിരെ രംഗത്തുവന്നു. ആരോപണങ്ങള്‍ നിഷേധിച്ച എം.ജെ. അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ‘മീ റ്റൂ’ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ടെലിഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്നു അക്ബര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.