ഭോപാൽ: അജ്ഞാതയായ സ്ത്രീ വിഡിയോ കോൾ വിളിക്കുകയും അശ്ലീല പ്രവർത്തികൾ കാണിക്കുകയും ചെയ്തതായി മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയുടെ പരാതി. വിഡിയോ കോളിെൻറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് എം.എൽ.എ പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു.
ഛത്താർപുർ ജില്ലയിലെ മഹാരാജ്പുർ മണ്ഡലം എം.എൽ.എയായ നീരജ് ദീക്ഷിതിെൻറ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
'അജ്ഞാതയായ ഒരു സ്ത്രീ സ്വകാര്യ നമ്പറിലേക്ക് വിഡിയോ കോൾ ചെയ്തതായി ഗാർി മലേന്ദ്ര പൊലീസ് സ്റ്റേഷനിൽ നീരജ് ദീക്ഷിത് എം.എൽ.എയുടെ പരാതി ലഭിച്ചു. വിഡിയോ കോളിലൂടെ അശീല പ്രവർത്തികൾ ചെയ്യുകയും അത് റെക്കോർഡ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി' -പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശശാങ്ക് ജെയിൻ പറഞ്ഞു.
അജ്ഞാത നമ്പറിൽനിന്ന് വിഡിയോ കോൾ വന്നപ്പോൾ തെൻറ മണ്ഡലത്തിലെ ആരെങ്കിലും പരാതി പറയാനോ, പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനോ വിളിച്ചതാണെന്ന് കരുതിയാണ് ഫോൺ എടുത്തതെന്നും എം.എൽ.എ പരാതിയിൽ പറയുന്നു.
വിഡിയോ കോളിന് ശേഷം ദീക്ഷിതിന് ഇതേ നമ്പറിൽനിന്ന് എസ്.എം.എസുകൾ വന്നിരുന്നു. സ്ത്രീ എത്ര രൂപയാണ് ആവശ്യെപ്പട്ടതെന്ന ചോദ്യത്തിന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള പരാതികൾ സാധാരണമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അഞ്ചുദിവസം മുമ്പാണ് എം.എൽ.എക്ക് വാട്സ്ആപ് കോൾ വന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനിടെയാണ് സംഭവം. സ്ത്രീ അശ്ലീല പ്രവർത്തികൾ കാണിക്കാൻ തുടങ്ങിയതോടെ ഫോൺ കട്ട് ചെയ്തെന്നും എം.എൽ.എയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.