ബംഗളൂരു: ലോക്ക് ഡൗണിനിടെയും കോവിഡ് മഹാമാരിയെ തുരത്താനെന്ന പേരിൽ വിവിധയിടങ്ങളിൽ അഗ്നി ഹോമത്തിന് നേതൃത്വം നൽകി കർണാടകയിലെ ബി.ജെ.പി എം.എൽ.എ. ബെളഗാവി ജില്ലയിലെ സൗത്ത് ബെളഗാവി എം.എൽ.എ അഭയ് കുമാർ പാട്ടീലാണ് കോവിഡിനെ 'പുകച്ചുപുറത്താക്കാൻ' ഹോമം നടത്തിയത്.
സ്വന്തം നിയോജകമണ്ഡലത്തിലെ 50 സ്ഥലങ്ങളിൽ കൂട്ട ഹോമം സംഘടിപ്പിച്ചതിനൊപ്പം എം.എൽ.എയുടെ നേതൃത്വത്തിൽ സൗത്ത് ബെളഗാവി നഗരത്തിൽ ഹോമകുണ്ഡം ട്രോളിയിലാക്കി പ്രദക്ഷിണവും നടത്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടുള്ള എം.എൽ.എയുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനമാണുയരുന്നത്. എല്ലാ ദോഷങ്ങൾക്കുമുള്ള ഉത്തരം ഹിന്ദുത്വത്തിനുണ്ടെന്നും കൊറോണ വൈറസിനും ദോഷഫലമുണ്ടെന്നും അതിനെ തുരത്താനാണ് ഹോമം നടത്തിയതെന്നും അഭയ് കുമാർ പാട്ടീൽ വാർത്താ ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞ ഒരുവർഷമായി ജനങ്ങളുടെ ജീവനെടുക്കുന്ന മഹാമാരിയെന്ന ദോഷത്തെ തടയാൻ ദിവ്യശക്തിയുടെ ഇടപെടൽ കൊണ്ടു മാത്രമെ കഴിയുകയുള്ളു. ഹോമം നടത്തിയത് തെരുവുകളിലായതിനാൽ ഇതിെൻറ പുക ശ്വസിച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിശ്വാസികൾക്ക് േഹാമം എന്ന ചടങ്ങ് തന്നെ ശാസ്ത്രമാണ്. വിശ്വസിക്കുന്നവരിൽ ഗുണഫലമുണ്ടാകും. ഇഷ്ടപെടാത്തവർക്ക് ഒരിക്കലും അതിെൻറ പ്രധാന്യം മനസിലാകില്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ ചർച്ചക്ക് പ്രസക്തിയില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചു.
ദിവ്യശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന കുതിരയുടെ സംസ്കാര ചടങ്ങിൽ ആയിരങ്ങൾ പങ്കെടുക്ക് കോവിഡ് ലോക്ക് ഡൗൺ ലംഘിച്ച ബെളഗാവി ജില്ലയിൽ തന്നെയാണിപ്പോൾ എം.എൽ.എയുടെ നേതൃത്വത്തിൽ കൂട്ട ഹോമവും നടന്നത്. സൗത്ത് ബെളഗാവിയിൽ മാത്രം 500ലധികം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.