മായാവതി പുറത്താക്കിയ ഒൻപത് എം.എൽ.എമാർ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി

ലക്നോ: ഒരു വർഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറഞ്ഞേക്കുമെന്ന് സൂചന. ഒൻപത് ബഹുജൻ സമാജ് പാർട്ടി എം.എൽ.എമാർ സമാജ്വാദി പാർട്ടി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച.

സമാജ് വാദി എം.എൽ.എമാരെ അടുത്തിടെയാണ് മായാവതി പുറത്താക്കിയത്. 2107ൽ നടന്ന തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ ബി.എസ്.പിക്ക് ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നഷ്ടപ്പെട്ടിരുന്നു. 18 എം.എൽ.എമാർ മാത്രമുള്ള പാർട്ടിയിൽ നിന്ന് നാല് വർഷത്തിനിടെ 11 എം.എൽ.എമാരെ മായാവതി പുറത്താക്കിയിരുന്നു. മുതിർന്ന രണ്ട് എം.എൽ.എമാരെ ഈയിടെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് മായാവതി പുറത്താക്കിയത്.

രാജ്യസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച നടന്ന അസ്വാരസ്യങ്ങൾക്കിടെയാണ് ഏഴുപേരെ പുറത്താക്കിയത്. ഏഴു എം.എൽ.എമാർ മാത്രമാണ് ബി.എസ്.പിക്ക് ഇപ്പോൾ നിയമസഭയിലുള്ളത്.

ഇടഞ്ഞുനിൽക്കുന്ന ബി.എസ്.പി എം.എൽ.എമാരെ കൂടെക്കൂട്ടുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് അഖിലേഷിന്‍റെ വിലയിരുത്തൽ.

Tags:    
News Summary - MLAs From Mayawati's Party Meet Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.