കൊൽക്കത്ത/ഡറാഡൂൺ: ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി, കോൺഗ്രസ് സീറ്റുകൾ പിടിച്ചും സ്വന്തം സീറ്റ് വൻ ഭൂരിപക്ഷത്തി ൽ ജയിച്ചും പശ്ചിമബംഗാളിൽ അപ്രമാദിത്വം ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസ്. കരീംപുർ, ഖരഗ്പുർ സദർ, കാളിയഗഞ്ച് മണ്ഡല ങ്ങളാണ് തൃണമൂലിനൊപ്പം നിന്നത്. ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക മണ്ഡലമായ പിേതാറഗഢ് ബി.ജെ.പി നിലനി ർത്തി.
ബംഗാളിലെ കരീംപുരിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ജയ്പ്രകാശ് മജുംദാർ, തൃണമൂൽ സ്ഥാനാർഥി ബിമലേന ്ദു സിൻഹ റോയിക്കു മുന്നിൽ 23,910 വോട്ടിന് മുട്ടുമടക്കി. ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് പാർലമെൻറംഗമായതിനെ തുടർന്ന് ഒഴിവുവന്ന ഖരഗ്പുർ സദർ മണ്ഡലം വൻ ഭൂരിപക്ഷത്തിലാണ് തൃണമൂൽ പിടിച്ചെടുത്തത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി പ്രേംചന്ദ്ര ഝാക്കെതിരെ തൃണമൂലിെൻറ പ്രദീപ് സർക്കാർ ജയിച്ചത് 20,853 വോട്ടിനാണ്. ബി.ജെ.പിയും തൃണമൂലും തമ്മിൽ കടുത്ത പോരാട്ടം നടന്ന കാളിയഗഞ്ചിൽ തപൻദേവ് സിൻഹ, ബി.ജെ.പിയുടെ കമൽ ചന്ദ്ര സർക്കാറിനെ 2,418 വോട്ടിന് വീഴ്ത്തി. ഈ മണ്ഡലം കോൺഗ്രസിെൻറ സിറ്റിങ് സീറ്റായിരുന്നു. കാളിയഗഞ്ചിൽ കോൺഗ്രസിെൻറ പ്രമദ് നാഥ് റോയി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തൃണമൂൽ തീപ്പൊരി പ്രഭാഷക മഹുവ മൊയ്ത്രയായിരുന്നു കരീംനഗർ എം.എൽ.എ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇവർ നാദിയ മണ്ഡലത്തിൽനിന്ന് ജയിച്ച് പാർലമെൻറിലെത്തിയിരുന്നു. ദേശീയ പൗരത്വപ്പട്ടികയുൾപ്പെടെ വിഷയമാവുകയും കടുത്ത ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമംനടത്തുകയും ചെയ്തിട്ടും തകർപ്പൻ വിജയം നേടാനായതിെൻറ ആഘോഷത്തിലാണ് മുഖ്യമന്ത്രി മമത ബാനർജി. ഉത്തരാഖണ്ഡിൽ പ്രകാശ് പന്തിെൻറ മരണത്തെത്തുടർന്ന് ഒഴിവുവന്ന പിതോറഗഢ് മണ്ഡലത്തിൽ ഭാര്യ ചന്ദ്ര പന്ത് 3,267ലേറെ വോട്ടിന് ജയിച്ചു. സഹതാപതരംഗത്തിലും കടുത്ത പോരാട്ടം കാഴ്ചവെച്ച കോൺഗ്രസ് രണ്ടാമതായി.
ഉപതെരഞ്ഞെടുപ്പ് ജയം ബി.ജെ.പി ധാർഷ്ട്യത്തിനേറ്റ തിരിച്ചടി -മമത
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് വിജയം ബി.ജെ.പിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. മതേതരത്വത്തിനും ഐക്യത്തിനും അനുകൂലവും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമാണ് വിധി. സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചതിനുള്ള തിരിച്ചടിയാണിത്. ഈ വിജയം പശ്ചിമ ബംഗാൾ ജനതക്ക് സമർപ്പിക്കുന്നു.
പൗരന്മാരെ അഭയാർഥികളാക്കി തടവുകേന്ദ്രങ്ങളിലേക്കയക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ ജനം തിരസ്കരിച്ചു. രാജ്യത്തിെൻറ വികസനത്തിലോ തൊഴിൽ സൃഷ്ടിക്കുന്നതിലോ അവർക്ക് താൽപര്യമില്ല. മതത്തിെൻറ പേരിൽ ജനങ്ങളെ വിഭജിക്കുന്നതിലാണ് കൂടുതൽ താൽപര്യം. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്കെതിരായ ജനരോഷമാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുന്നുവെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.