ബംഗളൂരു: കർണാടകയിലെ ബീദറിൽ ആൾക്കൂട്ട ആക്രമണത്തിൽ ൈഹദരാബാദ് സ്വദേശി മുഹമ്മദ് അസം (32) കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന സർക്കാർ ഇടപെടണമെന്ന് അസമിന്റെ ബന്ധുക്കൾ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് അസമിനെയും സുഹൃത്തുക്കളെയും ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയായിരുന്നു.
എന്നാൽ, ഗൂഗ്ൾ സോഫ്റ്റ്വെയർ എൻജിനീയറായ മുഹമ്മദ് അസം ആൾക്കൂട്ടത്തിെൻറ മർദനമേറ്റല്ല, കാർ അപകടത്തിൽ പരിക്കേറ്റാണ് മരിച്ചതെന്ന് ബി.ജെ.പി എം.എൽ.എ പ്രഭു ചവാെൻറ ഇൗ പ്രതികരണം വന്നതോടെയാണ് അസമിെൻറ ബന്ധുക്കൾ തെലങ്കാന സർക്കാറിെൻറ സഹായം തേടിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമാക്കാൻ ഇടപെടണമെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും അസമിെൻറ സഹോദരൻ മുഹമ്മദ് അസ്ലം തെലങ്കാന സർക്കാറിനോട് ആവശ്യപ്പെട്ടു.
എം.എൽ.എയുടെ ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. കാർ മറിഞ്ഞപ്പോൾ അസമിന് പരിക്കേറ്റില്ലെന്നും ആൾക്കൂട്ടത്തിെൻറ മർദനമാണ് മരണകാരണമെന്നും അസ്ലം പറഞ്ഞു. കർണാടക ഡി.ജി.പി നീലാമണി എൻ. രാജുവാണ് കേസിന് മേൽനോട്ടം വഹിക്കുന്നത്. ബീദറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം അന്വേഷണ പുരോഗതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.