ഷില്ലോങ്: മേഘാലയയിൽ ബംഗ്ലാദേശ് അതിർത്തിയിലെ ബി.എസ്.എഫ് കാവൽപ്പുരക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. രണ്ടു ബി.എസ്.എഫ് ജവാന്മാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഈസ്റ്റ് ഖാസിഹിൽസ് ജില്ലയിലെ ഉംസീം ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
അതിർത്തി വഴി ബംഗ്ലാദേശിലേക്ക് കടത്താനിരുന്ന മൂന്നു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങൾ അതിർത്തിരക്ഷാസേന പിടിച്ചെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം കാവൽപ്പുര വളഞ്ഞതെന്ന് ബി.എസ്.എഫ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.