ന്യൂഡല്‍ഹി: കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ പൗരന്മാരെ നൈജീരിയന്‍ സ്വദേശികളായ സംഘം പൊലീസിനെ വളഞ്ഞ് ബലമായി മോചിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് സൗത്ത് ഡല്‍ഹിയിലെ നെബുസരായില്‍ നിന്നും ഡല്‍ഹി പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയാണ് നൂറോളം പേർ ബലമായി മോചിപ്പിച്ചത്.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൂടുതല്‍ പേരുമായി നെബുസരായിയിലെത്തിയ പൊലീസ് സംഘം വനിതയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു.
ഈ ഘട്ടത്തിലും 200 ഓളം നൈജീരിയന്‍ പൗരന്മാര്‍ പൊലീസ് സംഘത്തെ വളഞ്ഞെങ്കിലും നാലുപേരെയും നെബുസരായ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ നാട്ടിലേക്ക് കയറ്റിവിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
നൈജീരിയന്‍ പൗരന്മാരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് ഡി.സി.പി (സൗത്ത്) ചന്ദന്‍ ചൗധരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.