ബീഫ്​ ഉണ്ടെന്ന്​ ആരോപണം: നിയന്ത്രണം വിട്ട്​ മറിഞ്ഞ ട്രക്ക്​ ജനക്കൂട്ടം കത്തിച്ചു

​ബെർഹാംപൂർ(ഒഡീഷ): ബീഫ്​ ഉണ്ടെന്നാരോപിച്ച്​  ബെർഹാംപൂരി​െല ദേശീയ പാതയിൽ ട്രക്ക്​ ജനക്കൂട്ടം കത്തിച്ചു. ബെർഹാംപൂരി​െല ഗൊലന്തരക്ക്​ സമീപമാണ്​ സംഭവം. നിയന്ത്രണം വിട്ട്​ മറിഞ്ഞു വീണ ട്രക്കാണ്​ കത്തിച്ചത്​. ജനക്കൂട്ടം അക്രമം തുടങ്ങിയപ്പോൾ ട്രക്കി​​െൻറ ഡ്രൈവറും ക്ലീനറും ഒാടി രക്ഷ​െപ്പട്ടു. 

ബീഹാറിൽ നിന്ന്​ മും​ൈബയിലേക്ക്​ പോകുന്നതിനിടെ നിയന്ത്രണം നഷ്​ടപ്പെട്ട ട്രക്ക്​ ദേശീയ പാതയിൽ മറിയുകയായിരുന്നു. മറിഞ്ഞ ട്രക്കിൽ നിന്ന്​ വീണ പാക്കറ്റിൽ ബീഫാ​െണന്ന്​ ആരോപിച്ചാണ്​ ജനക്കൂട്ടം ട്രക്ക്​ കത്തിച്ചതെന്ന്​ പൊലീസ്​ പറയുന്നു.

ഡ്രൈവറെയും ക്ലീനറെയും ഉടൻ അറ്​സറ്റ്​ ചെയ്യണമെന്നാവശ്യ​െപ്പട്ട്​ ജനം ദേശീയപാത ഉപരോധിച്ചു. ​െപാലീസ്​ സ്​ഥലത്തെത്തി ട്രക്കി​െല  പാക്കറ്റുകളി​ൽ ബീഫാണോ എന്ന്​ പരിശോധിക്കാമെന്ന്​ അറിയിച്ച്​ ചില പാക്കറ്റുകൾ കസ്​റ്റഡിയിലെടുത്തു. തുടർന്നാണ്​ ജനം പിരിഞ്ഞു പോയതെന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - mob set fire on truck alleging carry beef -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.